ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും, പാലാ അല്‍ഫോന്‍സാ കോളേജിന്റെയും ആഭിമുഖ്യത്തില്‍ നിയുക്തി 2022 മെഗാ തൊഴില്‍മേള ശനിയാഴ്ച അല്‍ഫോന്‍സാ കോളേജ് കാമ്പസില്‍ നടക്കും. അന്‍പതിലധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ മൂവായിരത്തോളം തൊഴിലവസരങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. 18 നും 40 നുമിടയില്‍ പ്രായമുള്ള SSLC മുതല്‍ PG വരെ, ടെക്‌നിക്കല്‍ - പാരാമെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് മാണി കാപ്പന്‍ MLA നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷനായിരിക്കും.





0 Comments