Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ആര്‍. ഈ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും



എന്‍.ആര്‍. ഈ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക നല്‍കുക,  നഗരസഭയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. ധര്‍ണ്ണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും  മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. 311 രൂപ മാത്രം പ്രതിഫലം ലഭിക്കുന്ന ഇവരുടെ കൂലി നല്‍കുവാനുള്ള ഉത്തരവാദിത്വവും സാമാന്യ മര്യാദയും ഭരണാധികാരികള്‍ കാണിക്കേണ്ടതുണ്ടെന്നു ഇ.എസ്. ബിജു പറഞ്ഞു. സിപിഎം നേതാവ് എം.ഡി.വര്‍ക്കി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ  ഡോക്ടര്‍ എസ്. ബീന, ജോണി വര്‍ഗീസ്, ജേക്കബ് പി മാണി , എം. കെ. സോമന്‍, ക്ഷേമ അഭിലാഷ്, മഞ്ജു അലോഷ്  തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. 




Post a Comment

0 Comments