Breaking...

9/recent/ticker-posts

Header Ads Widget

2 നഴ്‌സിംഗ് വിദ്യാത്ഥികള്‍ മുങ്ങിമരിച്ചു



പാദുവാ പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങിയ 2 നഴ്‌സിംഗ് വിദ്യാത്ഥികള്‍ മുങ്ങിമരിച്ചു. കൊല്ലം ട്രാവന്‍കൂര്‍ കോളജ് ഓഫ് നഴ്‌സിംഗില്‍ 2-ാം വര്‍ഷ BSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21)  വര്‍ക്കല സ്വദേശി വജന്‍ (21) എന്നിവരാണ് മുങ്ങിമരിച്ചത്. പാദുവയിലെ സഹപാഠിയുടെ വീട്ടിലെത്തിയ 4 അംഗ സംഘം വൈകീട്ട് മുടപ്പാലക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുളിക്കാനിറങ്ങിയ 4 പേരില്‍ 2 പേര്‍ വെളളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കാണാതായവരെ പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് പുറത്തെടുത്തത്. അജ്മല്‍ കരയ്‌കെത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു  വജനെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയര്‍ക്കുന്നം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments