Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നില്‍ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് അപകടം



നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നില്‍ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.  പാലാ രാമപുരം റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്ത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് . ഓട്ടോ ഡ്രൈവര്‍ ആയ സോണി കുരുവിളയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.  പാലാ ഭാഗത്തേയ്ക്ക് പോയ ദേവമാതാ എന്ന സ്വകാര്യ ബസ് യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ ബസിന്റെ പിറക് വശത്ത് ഇടിയ്ക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ ആയ സോണി കുരുവിളയുടെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ സോണി കുരുവിളയെ ഏറെ പണിപ്പെട്ടാണ്  നാട്ടുകാര്‍ പുറത്ത് എടുത്തത് . പാലാ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments