Breaking...

9/recent/ticker-posts

Header Ads Widget

പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.



 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം നെല്ലിയാനി നിരപ്പേല്‍ ജോര്‍ജ്  എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ടു പോകുന്ന വഴിയില്‍ ഇവര്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ രഞ്ജിത്ത്, സുമിഷ്, ശ്രീജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments