പാലാ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അപാകത എന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് കൊട്ടാരമറ്റം റസിഡന്‍സ് അസോസിയേഷന്‍ മാണി.സി.കാപ്പന്‍ എംഎല്‍എയ്ക്ക് പരാതി നല്‍കി. സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ, പിഡബ്ല്യുഡി അധികൃതരെ സ്ഥലത്ത് വിളിച്ചുവരുത്തി. അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയും പൈപ്പ് ലൈനിങ്ങും മാറ്റി സ്ഥാപിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. കൗണ്‍സിലര്‍ ലീന സണ്ണി, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹി, ജിമ്മി ജോസഫ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.


.webp)


0 Comments