Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകരുടെയും അനധ്യാപകരുടെയും വാര്‍ഷിക മഹാസംഗമം ശനിയാഴ്ച



പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും  വാര്‍ഷിക മഹാസംഗമം ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രല്‍ ബിഷപ് വയലില്‍ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വികാരി ജനറല്‍ റവ. ഡോ ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. പി കെ ജോസ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. ടീച്ചേഴ്‌സ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വരകുകാലാ പറമ്പില്‍ , മധ്യ മേഖല പ്രസിഡന്റ് ജോബി കുളത്തറ, ഫാദര്‍ ജോണ്‍ കണ്ണന്താനം തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. രൂപത മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടന്‍ എംപി, നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, നഗരസഭ കൗണ്‍സിലര്‍മാര്‍, പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം തുടങ്ങിയവര്‍ സംസാരിക്കും. ആമോദ് മാത്യു ജോബി കുളത്തറ ജോബ് തോമസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments