പാലാ നഗരസഭാ ശ്മശാനത്തില്‍ 40 ലക്ഷം രൂപ ചിലവില്‍ മോഡേണ്‍ ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിച്ചു. നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയില്‍ ഒരേ ദിവസം ഒന്നിലധികം സംസ്‌കാരം നടത്തേണ്ടി വരുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും മൃതദേഹ സംസ്‌കാരത്തിനായി വളരെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു. നവീകരിച്ച ശ്മശാനം ഡിസം. 23 ന് വൈകിട്ട് 3.30 ന് ജോസ് കെ മാണി എം.പി. തുറന്നുകൊടുക്കും. ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. മാണി.സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.





0 Comments