പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ വികസന സമിതി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 ലക്ഷം രൂപ ലഭ്യമാക്കിയതായി ചെയര്‍മാന്‍ അറിയിച്ചു. 500 ല്‍ പരം ഡയാലിസിസുകള്‍ നടത്തുവാന്‍ നേതൃത്വം നല്‍കിയ ഡോ.രാജേഷിനെ മാണി സി കാപ്പന്‍ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. വൈകുന്നേരം ഒ. പി വിഭാഗം മാനേജിംഗ് കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായുള്ള സാദ്ധ്യത പരിശോധിക്കണമെന്നും ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. സമാന്തരപാതയുമായി ബന്ധിപ്പിക്കുന്ന ആശുപത്രി റോഡ് വികസനത്തിന്റെ തുടര്‍ നടപടികള്‍ക്കായി എം.എല്‍.എയെ യോഗം ചുമതലപ്പെടുത്തി. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കണമെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, സിജി പ്രസാദ്, പ്രൊഫ.സതീശ് ചൊള്ളാനി, ബൈജു കൊല്ലംപറമ്പില്‍, ഫിലിപ്പ് കുഴികുളം, ബിജി ജോജോ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments