പാലാ ജനറല്‍ ആശുപത്രിയെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം നേടുന്നതിനായി തെരഞ്ഞെടുത്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മാണി സി കാപ്പന്‍ എം. എല്‍.എ യ്്ക്ക് അയച്ച കത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതി - 2 ന്റെ ഭാഗമായി, ആര്‍ദ്രം മിഷനിലൂടെ ആശുപത്രികളെ രോഗീസൗഹൃദമാക്കുന്ന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ആശുപത്രിയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഗുണനിലവാരങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകും. ഇത് ആശുപ്രതിയുടെ സമഗ്രമായി പുരോഗതിക്കും, ജനസേവനങ്ങളുടേയും ചികില്‍സാ സൗകര്യങ്ങളുടേയും വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലിനും ഇത് സഹായകരമാകുമെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.





0 Comments