Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റിക്ക് മുന്‍വശം ഇന്റര്‍ ലോക്കിംഗ് ടൈല്‍ പാകാനാരംഭിച്ചു.



 പാലാ കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റിക്ക് മുന്‍വശം ഇന്റര്‍ ലോക്കിംഗ് ടൈല്‍ പാകാനാരംഭിച്ചു. കാഷ്വാലിറ്റി ബ്ലോക്കിലേക്കുള്ള വാഹന പ്രവേശനം സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, കെട്ടിട സമുച്ചയത്തിന്റെ മുന്‍ഭാഗത്ത് അലുമിനിയം മേല്‍ക്കൂര നിര്‍മാണത്തിനുമായി 30 ലക്ഷം രൂപയാണ് നഗരസഭാ അനുവദിച്ചിരിക്കുന്നത്. റോഡും, ലാബ്, തിയറ്റര്‍ ബ്ലോക്കിലേക്കുള്ള വഴികളും പാവിംങ് ടൈലുകള്‍ പാകി നവീകരിക്കും. രോഗീ സൗഹൃദ സൗകര്യങ്ങള്‍ക്കായി 4,20000 രൂപ കൂടി നഗരസഭാ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍ സാവിയോ കാവുകാട്ട്, ബിജു പാലൂപ്പടവന്‍, ജെയ്‌സണ്‍ മാന്തോട്ടം, ഡോ അനിറ്റ് ആന്റണി, സി.ആര്‍ സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കാഷ്വാലിറ്റിയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, ആംബുലന്‍സുകള്‍ ക്യാന്‍സര്‍ വിഭാഗത്തിലേക്കുള്ള പ്രവേശന പാതയിലൂടെ മാത്രം പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments