പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടാവുന്നത്.. ജനറല്‍ ഒപി വിഭാഗത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. രോഗികളുടെ എണ്ണം കൂടിവരുന്നത് ഡോക്ടര്‍മാരെയും വിഷമിപ്പിക്കുകയാണ്. മേഖലയില്‍ പനി പടരുന്നതോടെ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് . ആശുപത്രിയിലെ പല ഡോക്ടര്‍മാരും ശബരിമല ഡ്യൂട്ടിക്കായി പോയതാണ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.


.webp)


0 Comments