Breaking...

9/recent/ticker-posts

Header Ads Widget

പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു.



പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. പാലാ ഭാഗത്തു നിന്നും വന്ന കാര്‍  വൈദ്യൂത പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൈക ചാത്തംകുളം സ്വദേശിയായ അരവിന്ദിനും അമ്മയ്ക്കുമാണ് പരിക്കേറ്റത് . ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിശ തെറ്റി എത്തിയ അയ്യപ്പഭക്തരുടെ വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. ഉച്ചക്ക് 1 മണിയോടെ ആയിരുന്നു സംഭവം.




Post a Comment

0 Comments