പാലാ മരിയസദനത്തില്‍ അന്തേവാസികളുടെ ബന്ധുക്കളുടെ കൂട്ടായ്മയായ 'ഗ്രേസ്' ന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. പാലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗ്രേസ് പോലുള്ള കൂട്ടായ്മകള്‍ക്ക് മാത്രമേ മാനസികരോഗ പുനരധിവാസരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് വിഷയാവതരണം നടത്തി. പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു





0 Comments