Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാനി ലോയേഴ്‌സ് ചേംബര്‍ റൂട്ടില്‍ ഗാന്ധിസ്‌ക്വയറിന് സമീപം സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചു



മൂന്നാനി ലോയേഴ്‌സ് ചേംബര്‍ റൂട്ടില്‍ ഗാന്ധിസ്‌ക്വയറിന് സമീപം സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഈ ഭാഗത്ത് വന്‍തോതില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. റോഡിന് സമീപത്തെ സ്ഥലം താഴ്ന്നും കാടും പിടിച്ചു കിടക്കുകയാണ്. ഇവിടെ ഏതാനും ആഴ്ച മുമ്പും ശുചിമുറി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇവിടെ തന്നെയാണ് വീണ്ടും വന്‍തോതില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഇന്നലെ തകരാറിലായിരുന്നു. ഇതോടെ ഈ ഭാഗത്ത് വെളിച്ചം ഇല്ലാതെ വന്നതോടെയാണ് മാലിന്യം നിക്ഷേപം നടത്തിയത്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ നിര്‍ദ്ദേശപ്രകാരം നഗരസഭാ ജീവനക്കാര്‍ പ്രദേശത്ത് കുമ്മായം വിതറി. മാലിന്യ നിക്ഷേപിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഗാന്ധിസ്‌ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ചതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.




Post a Comment

0 Comments