Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു



വീട്ടമ്മയെ  അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പേചിപാറ ഭാഗത്ത് വൈപ്പുമുട്ട് വിളയില്‍ ശിവകുമാര്‍  (43) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വീട്ടമ്മയുടെ ഫോട്ടോകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ  പോലീസില്‍ പരാതിപ്പെടുകയും  പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഒ  കെ.പി ടോംസണ്‍, സി.പി.ഒ മാരായ ശ്യാംലാല്‍ എസ്, അരുണ്‍ എ.എ, ശുഭ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments