Breaking...

9/recent/ticker-posts

Header Ads Widget

എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാചരണത്തിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ കാംപയിന്റെയും ഭാഗമായാണ്  'ഒത്തുചേരാം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. പാലാ മരിയന്‍ സെന്ററിനു സമീപമാണ് പരിപാടികള്‍ നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. ബീനാമ്മ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ.റ്റി.സി. തങ്കച്ചന്‍, എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അലക്‌സ് ജോര്‍ജ്ജ്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ജെഫിന്‍ ജോസ് ജെയിംസ്, ലിയാ മാത്യു എന്നിവര്‍ പങ്കെടുത്തു. എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറി ലിന്റാ എല്‍ദോസ്, കോളേജ് ചെയര്‍മാര്‍ നിബിന്‍ ബാബു, എന്‍.എസ്.എസ് വോളണ്ടിയര്‍ അമൃത പി. സുനില്‍, ഫാത്തിമാ സലിം  എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments