പൂര്‍ണ്ണമായും ശീതികരിച്ച പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. നവീകരിച്ച മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ ധനകാര്യമന്ത്രി കെ.എം.മാണി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന ലീന സണ്ണിയുടെ നേതൃത്വത്തില്‍ തുടങ്ങി വച്ച നവീകരണ പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിര്‍മ്മിതികേന്ദ്രം മുഖേന ആദ്യ ഘട്ട നവീകരണം നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് 52 ലക്ഷം രൂപ ചെലവില്‍ ശീതീകരണ സൗകര്യം ഒരുക്കിയത്. പൊതുമരാമത്ത് വകുപ്പാണ് ശീതികരണ സംവിധാനം ഒരുക്കിയത്. പ്രത്യേക ട്രാന്‍സ്‌ഫോര്‍മറിനായി 6 ലക്ഷം രൂപയും മുടക്കി. കേരളത്തിലെ നഗരസഭാ ടൗണ്‍ ഹാളുകളില്‍ ആദ്യത്തെ പൂര്‍ണ്ണമായും ശീതികരിച്ച ഹാള്‍ കൂടിയാണിത്. മൂന്ന് ഷിഫ്ട് പ്രകാരമുള്ള വാടകയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ടൗണ്‍ ഹാള്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, മരാമത്ത് സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ നീനാ ചെറുവള്ളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍, ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ് ,എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ എ.സിയാദ് ,നഗരസഭാജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments