ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ജി രാജു അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോബി കുര്യന്‍ റിപ്പോര്‍ട്ട് അവതതരിപ്പിച്ചു. വൈസ് പ്രസിഡന്റ് PB ചന്ദ്രബോസ്, ട്രഷറര്‍ എം.സി ലാസര്‍, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബ സംഗമം ഉദ്ഘാടനം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബാബു കിടങ്ങൂര്‍ നിര്‍വ്വഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. ടോമി പാറപ്പുറം അധ്യക്ഷനായിരുന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. MG രാജു പ്രതിഭകളെ ആദരിച്ചു. സിബി ആന്റണി ബിനോയ് കാക്കൂര്‍ തോമസ് പാല റജി കുമരകം തുടങ്ങിയവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കലാസന്ധ്യ, സ്‌നേഹ വിരുന്ന് എന്നിവയും നടന്നു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് MG രാജു വൈസ് പ്രസിഡന്റ് PB ചന്ദ്രബോസ്, രാജീവ് മുദ്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി സോബി കുര്യന്‍ , സെക്രട്ടറി സിബി ആന്റണി, സിജു നിയ, സംസ്ഥാന ട്രഷറര്‍ ലാസര്‍ MC, PRO റജി കുമരകം എന്നിവരെ തെരഞ്ഞെടുത്തു.





0 Comments