പുന്നത്തുറ കമ്പനിക്കടവ് പാലം പൊളിച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഏറ്റുമാനൂര്‍ പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 1988-ലാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. അപകടാവസ്ഥയിലായ പാലം പൊളിച്ചു നീക്കി പുതിയ ചാലം പണിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വീതി കുറഞ്ഞ പാലം യാത്രയ്ക് ബുദ്ധിമുട്ടായിരുന്നു. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമായാണ് ഇപ്പോള്‍ പുതിയ പാലത്തിന് അനുമതി ലഭിച്ചത്. പാലത്തിനും അപ്രോച്ച് റോഡിനുമായി 11 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എട്ടര മീറ്റര്‍ വീതിയില്‍ 83 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലം പൊളിച്ചതോടെ ഇനി കടത്തുവള്ളത്തെ ആശ്രയിക്കേണ്ടി വരും. പാലം നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഇ.എസ്. ബിജു, ജനറല്‍ കണ്‍വീനര്‍ ഇ.സി വര്‍ഗീസ്, അംഗങ്ങളായ മണി പുന്നത്തറ, ജോളി എട്ടുപറ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു





0 Comments