Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പ് മഹോത്സവവും, കളമെഴുത്തും, സര്‍പ്പം പാട്ടും



ഏറ്റുമാനൂര്‍  പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പ് മഹോത്സവും കളമെഴുത്തും സര്‍പ്പം പാട്ടും  ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 -ന് രാവിലെ 5.30 ന് നടതുറക്കല്‍, 6.30 - ന് ഗണപതിഹോമം 8 മണിക്ക്  വിശേഷാല്‍ പൂജകള്‍. 10 ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായാണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കളഭാഭിഷേകം തുടര്‍ന്ന് പ്രസാദ ഊട്ട്. 26 -ന് രാവിലെ 5.30 ന് നടതുറക്കല്‍, 6.30 ന് ഗണപതിഹോമം, 8 മണിക്ക് വിശേഷാല്‍ പൂജകള്‍.. 10.30 ന് ഭസ്മക്കളം, 1.00 ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് കറ്റോട് കക്കയം കാണിക്കമണ്ഡപത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടു കൂടി ദേശതാലപ്പൊലി. ഘോഷയാത്രക്ക് ക്ഷേത്രം തന്ത്രി ഭദ്രദീപം പ്രകാശനം നടത്തുന്നതുമാണ്. 7 മണിക്ക് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, 7.15 -ന് താലപ്പൊലി അഭിഷേകം, 8.30 ന് പൊടിക്കളം 11.45 ന് കുട്ടക്കളം, എന്നിവ നടക്കും.




Post a Comment

0 Comments