പാലാ റിവര്‍ വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിന്റെ ചുവട്ടില്‍ റോഡ് അപകടക്കെണിയാവുന്നു. ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ കൂടെയുള്ള യാത്ര വന്‍ അപകടത്തിനാണ് വഴിതെളിക്കുന്നത്. പൊന്‍കുന്നം പാലത്തിന്റെ ഭാഗത്തായി ടൈല്‍ പാകി ഇരിക്കുന്ന സ്ഥലവും ടാറിങ് റോഡും തമ്മിലുള്ള ഗ്യാപ്പിലാണ് ഈ അപകടക്കെണി പതിയിരിക്കുന്നത്. ബൈക്കിലും സ്‌കൂട്ടറുകളും വരുന്നവര്‍ ശ്രദ്ധില്ലെങ്കില്‍ നിലത്ത് വീഴുന്ന സാഹചര്യമാണുള്ളത്. വലിയ വാഹനങ്ങളുടെ പ്ലേറ്റൊടിയുന്നതും നിത്യസംഭവമായി മാറി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഇതിലെ കടന്നുപോകുന്നത്. ഗട്ടര്‍ കണ്ട് വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് മൂലം പുറകില്‍ എത്തുന്ന വാഹനങ്ങള്‍ മുന്‍പിലത്തെ വാഹനത്തില്‍ ഇടിക്കുന്നതിനും കാരണമാകുന്നുണ്ട്. റോഡിന് നടുവില്‍ നില്‍ക്കുന്ന കമ്പില്‍ കയറി വാഹനങ്ങളുടെ ടയറുകള്‍ക്ക് കേടു പാടുകള്‍ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യമാണുയുരുന്നത്.


.webp)


0 Comments