അയര്‍ക്കുന്നം മണ്ണൂര്‍ പള്ളി, മഞ്ഞമറ്റം, പൂവത്തിളപ്പ് റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി പരാതി. എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായി 10 കോടി രൂപ ബഡ്ജറ്റില്‍ അനുവദിപ്പിച്ച് BM BC ടാറിങ് ചെയ്യാന്‍ എഗ്രിമെന്റ് ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. വലിയ കുഴികള്‍ റോഡില്‍ രൂപപ്പെട്ടിട്ടുള്ളത്. മൂലം അപകടങ്ങള്‍ പതിവാകുകയാണ്. തറക്കുന്ന്, പള്ളിക്കത്തോട് റോഡില്‍ റീ ടാറിങ് നടത്താന്‍ 18 ലക്ഷം രൂപ അനുവദിച്ചിട്ട് എട്ടു മാസത്തോളം ആയിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് മാഞ്ഞാമറ്റം മുട്ടില്‍ നിന്നു പ്രതിഷേധം നടത്തി. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലാ കളക്ടര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, PWD എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അകലക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി.


.webp)


0 Comments