മീനച്ചില്‍ താലൂക്ക് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 10-ാമത് വാര്‍ഷിക പൊതുയോഗം പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് തോമസുകുട്ടി അബ്രാഹം അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് നെല്‍സണ്‍ ഡാന്റെ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. സഹകരണ അസിസ്റ്റന്റ്, ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാലാ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലിന്‍സി എം അഗസ്റ്റിന്‍, ജോണ്‍സണ്‍ ജോസഫ്, സാജു മാന്തോട്ടം, ആമോദ് മാത്യു, സിനോബി ജോസ്, നൈസ് ജോര്‍ജ്, സോണിയ മാത്യു, ശാലിനി എസ് നായര്‍, ഡോ. നോയല്‍ മാത്യൂസ്,ബൈജു ജേക്കബ് തുടങ്ങിയിവര്‍ സംസാരിച്ചു.വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും, വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.





0 Comments