Breaking...

9/recent/ticker-posts

Header Ads Widget

സാഹിത്യമിത്രം പുരസ്‌കാരത്തിന് റവ. ഡോ. തോമസ് മൂലയില്‍ അര്‍ഹനായി



റൈറ്റേഴ്‌സ് ഫോറം ആലപ്പുഴയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാഹിത്യമിത്രം പുരസ്‌കാരത്തിന് റവ. ഡോ. തോമസ് മൂലയില്‍ അര്‍ഹനായി. മലയാള പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട അക്ഷരമാല തിരികെയെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പുരസ്‌കാരം സമ്മാനിച്ചു. റവ. ഡോ. തോമസ് മൂലയില്‍ രചിച്ച അക്ഷരചരിതം കൈപ്പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജെ. കെ. എസ്സ്. വീട്ടൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലപ്പി ഋഷികേശ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അലക്‌സ് നെടുമുടി, കെ. പി. ശശിധരന്‍ നായര്‍, മധു അമ്പലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments