സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിച്ച യഥാര്‍ത്ഥ മുന്നേറ്റമാണ് കുടുംബശ്രീയെന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്നും മന്ത്രി. കുടുംബശ്രീ ദേശീയ സരസ്‌മേള കോട്ടയം നാഗമ്പടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീ സംരംഭകര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും, ഭക്ഷ്യ മേളയുമാണ് സരസ് മേളയെ ശ്രദ്ധേയമാക്കുന്നത്.





0 Comments