സെന്‍ട്രിയല്‍ ബസാര്‍ നെറ്റ്‌വര്‍ക്കിലെ അന്‍പതാമത്തെ ഷോറൂം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ ചെത്തിമറ്റം സബ് ആര്‍.ടി. ഓഫീസിനു സമീപം പ്രവര്‍ത്തനമാരംഭച്ച സെന്‍ട്രിയല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്.എം.പി, നഗരസഭാംഗം ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റീവ് സെബാസ്റ്റ്യനും, ശ്രേയ അജിയും ആദ്യ വില്ലന നിര്‍വഹിച്ചു. CFCICI MD എ.ജി വര്‍ഗീസ്, കെ മനോജ്, ജോസ് തോമസ് വട്ടമല, ജോസഫ് കെ.ജെ, സാജു മാധവന്‍, ജോഫ്രിന്‍ സേവ്യര്‍, വിഷ്ണു ജി, അഭി സേവ്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗുണേമേന്മയും വിലക്കുറവും ഉറപ്പു വരുത്തി വൈവിധ്യമാര്‍ന്ന സാധന സാമഗ്രികളുടെ വിപുലമായ ശേഖരമാണ് സെന്‍ട്രിയല്‍ മാര്‍ക്കറ്റിന്റെ പ്രത്യേകതയെന്ന് ഭാരവാഹികള്‍ പറഞ്ഞു. പച്ചക്കറികള്‍ മുതല്‍ ലാപ് ടോപ്പും ടിവിയും അടക്കമുള്ള സാമഗ്രികളാണ് സെന്‍ട്രിയല്‍ ഷോപ്പിലുള്ളത്. സവിശേഷമായ ഉദ്ഘാടന ഓഫറുകളുമുണ്ട്.





0 Comments