കോട്ടയം എസ്.എച്ച്. മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. തിരുഹൃദയ നഴ്‌സിംഗ് കോളേജ്, കെ.വി.എം. ഫാര്‍മസി കോളേജ് എന്നിവരുടെ സഹകരണത്തോടെ കോട്ടയം നഗരത്തിലൂടെ ക്രിസ്മസ് വിളംബര പപ്പാ റാലിയും സംഘടിപ്പിച്ചു. റാലി എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം ഉദ്ഘാടനം ചെയ്തു. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ മുതല്‍ കോട്ടയം ഗാന്ധി സ്‌ക്വയര്‍ വരെ ആയിരുന്നു റാലി. ജീവനക്കാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കുചേര്‍ന്നു.





0 Comments