എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റെടുത്തു. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രസന്നിധിയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം യൂണിയന്‍ ആസ്ഥാനത്തെത്തി അംഗങ്ങള്‍ ചുമതലയേറ്റടുത്തു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ചു നടന്ന യോഗം മീനച്ചില്‍ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ എം.ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം യൂണിയന്‍ സെക്രട്ടറിയും മീനച്ചില്‍ യൂണിയന്‍ മുന്‍ കണ്‍വീനറുമായ എം.ബി. സെന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, വൈസ് ചെയര്‍മാന്‍ സജീവ് വയലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ - ഒ.എം സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് ചെയര്‍മാന്‍ - എ.ഡി. സജീവ് വയലാ, കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ്, ജോയിന്റ് കണ്‍വീനര്‍ - ഷാജി തലനാട്, അനീഷ് പുല്ലുവേലില്‍, സി.റ്റി. രാജന്‍, കെ.ജി സാബു കൊടൂര്‍, സജി ചേന്നാട്, സി.പി.സുധീഷ് ചെമ്പന്‍കുളം എന്നിവരുള്‍പ്പെടുന്ന പുതിയ സമിതിയാണ് ഭരണച്ചുമതല ഏറ്റെടുത്തത്.





0 Comments