Breaking...

9/recent/ticker-posts

Header Ads Widget

സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു



സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ വിദ്യാലയം, നന്മയുടെ ലോകം എന്ന ആശയം പങ്കുവെച്ച് സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്‌സ് എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ താലൂക്ക് സെക്രട്ടറി ടി.കെ. രാജേഷ് അധ്യക്ഷനായിരുന്നു. ഇതോടനുബന്ധിച്ച് ചേര്‍ന്ന പ്രതിഭാ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങളും നല്‍കി. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു തോമസ്, പിടിഎ പ്രസിഡണ്ട് ജിനോയ് സി. എസ്, പ്രോഗ്രാം കോഡിനേറ്റര്‍ ആര്‍. രാജേന്ദ്രന്‍, പഞ്ചായത്തംഗം ജസ്സി സജീവ്, യു. ഐസക്ക്, മജീഷ്യന്‍ ബെന്‍ കുറവിലങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments