Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ കായിക വിനോദങ്ങള്‍ക്ക് മികച്ച പരിശീലന സൗകര്യമൊരുക്കി സ്‌പോട്‌സ് അരീന പാലാ പ്രവര്‍ത്തനമാരംഭിച്ചു.



പാലായില്‍ കായിക വിനോദങ്ങള്‍ക്ക് മികച്ച പരിശീലന സൗകര്യമൊരുക്കി സ്‌പോട്‌സ് അരീന പാലാ പ്രവര്‍ത്തനമാരംഭിച്ചു. കടപ്പാട്ടൂര്‍ ബൈപാസ് റോഡിനു സമീപം SAP ന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അധ്യക്ഷനായിരുന്നു. ആദ്യ മെന്പര്‍ഷിപ്പ് വിതരണവും, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നവികരണവും ഡോ എന്‍ ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാലാ ഡിവൈഎസ്പി എ.ജെ തോമസ്, മുത്തോലി പഞ്ചായത്തംഗം സിജു എസ്, ബാഡ്മിന്റണ്‍ അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിള്‍ മണര്‍കാട്ട്, ഒളിമ്പിക് അസ്സോസിയേഷന്‍ സെക്രട്ടറി ഡോ ഷാജി എസ് കൊട്ടാരം, ലൗജന്‍ എന്‍.പി, ബേബി പ്ലാക്കൂട്ടം, പ്രശാന്ത് ജി, ബിജോമോന്‍ ജോര്‍ജ്ജ്, എം.സി ജോസഫ് പുതുമന, ജോസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയവയില്‍ പങ്കുചേരാനും പരിശീലനത്തിനുമുള്ള സൗകര്യങ്ങളാണ് സ്‌പോട്‌സ് അരീനയിലുളത്.




Post a Comment

0 Comments