Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ 'സ്‌പോര്‍ട്‌സ് അരീന' പ്രവര്‍ത്തനമാരംഭിക്കുന്നു



പാലായില്‍ കായിക പരിശീലനത്തിന് ആധുനിക സൗകര്യങ്ങളുമായി സ്‌പോര്‍ട്‌സ് അരീന പ്രവര്‍ത്തനമാരംഭിക്കുന്നു. കടപ്പാട്ടൂര്‍ ബൈപാസ് റോഡിന് സമീപം ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാറ്റ്മിന്റണ്‍ തുടങ്ങിയവ കളിക്കാനും പരിശീലനം നേടാനും സ്‌പോട്‌സ് അരീനയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസംബര്‍ 22 ന് വൈകീട്ട് 6 ന് സെന്ററിന്റെ ഉദ്ഘാടനം മാണി കാപ്പന്‍ MLA നിര്‍വഹിക്കുമന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവന്‍ അധ്യക്ഷനായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബിജോ ജോര്‍ജ്, ജോസ് P ജോര്‍ജ്, ജോസ് ജോര്‍ജ്, അവിനാഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments