ലഹരി വിരുദ്ധ സന്ദേശം വീടുകളില്‍ എത്തിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. 'ഈ സ്ഥാപനം ലഹരി വിമുക്ത സ്ഥാപനം' എന്ന സന്ദേശവുമായാണ് ലഹരി വര്‍ജന മിഷന്‍ - വിമുക്തി ക്ലബും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി 1000 ഓളം ഭവനങ്ങളിലും കടകളിലും ലഘുലേഖകള്‍ എത്തിച്ചത്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നിബിന്‍ ബാബു, തോമസ് മുകാലയ്ക്ക് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍ിപ്പല്‍ ഡോ.സിസ്റ്റര്‍ ബീനാമ്മ മാത്യു , പ്രോഗ്രാം ഓഫീസര്‍ ഡോ അലക്‌സ് ജോര്‍ജ് , എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി ലിന്റാ എല്‍ദോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


.webp)


0 Comments