പാലാ TA.TM കോ ഓപ്പറേറ്റീവ ടെയിനിംഗ് കോളജിന്റെ മെരിറ്റ് ഡേ ആഘോഷങ്ങള്‍ നടന്നു. കിഴതടിയൂര്‍ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മറ്റിയംഗം K M രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . TAT M കോളേജില്‍ നിന്നും HDc യ്ക്ക് ഒന്നാം റാങ്ക് നേടിയ അപര്‍ണ Mനായര്‍, രണ്ടാം റാങ്ക് നേടിയ അര്‍ച്ചന തോമസ് എന്നിവരെ പുരസ്‌കാരം നല്‍കി അനുമോദിച്ചു. മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ ലിജിമോള്‍ VG അധ്യക്ഷയായിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ എന്‍ വിജയകുമാര്‍, എസ് ജയശ്രീ അസി. രജിസ്ട്രാര്‍ കെപി ഉണ്ണികൃഷ്ണന്‍നായര്‍, അസി. ഡയറക്ടര്‍ ഡാര്‍ളി ചെറിയാന്‍ ജോസഫ്, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് എംഎസ് ശശിധരന്‍നായര്‍, വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ എസ് ഉജാല, പ്ലാനിംഗ് ഫോറം കണ്‍വീനര്‍ ജിന്‍സ്‌മോന്‍ സ്‌കറിയ, രമ്യ പി.ആര്‍, ജോസഫ് ബി.വി, രാജി കെ.ബി, പി.കെ സുജാത്, വൈശാഖ് മനോഹര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments