Breaking...

9/recent/ticker-posts

Header Ads Widget

പ്രോലൈഫ് എക്സിബിഷന്‍ സംഘടിപ്പിച്ചു



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പ്രോലൈഫ് എക്സിബിഷന്‍ സംഘടിപ്പിച്ചു. എസ്എംവൈഎം, സിഎംഎല്‍, മാതൃവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മനുഷ്യജീവന്റെ പ്രാധാന്യത്തെയും അതിനെ കാത്തുസംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെകുറിച്ചും ബോധ്യം നല്‍കുന്ന എക്സിബിഷന്‍ സംഘടിപ്പിച്ചത്. വികാരി ഫാ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹവികാരി ഫാ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഗര്‍ഭചിദ്രത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മദ്യപാനം, പുകവലി, വ്യഭിചാരം തുടങ്ങി തിന്മകളുടെ ദോഷവശങ്ങളെ കുറിച്ചും അവയില്‍ നിന്നും മാറി നില്‍ക്കേണ്ടതിന്റെ ആവശ്യകതയും എക്സിബിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോധ്യപെടുത്തുന്ന പോസ്റ്ററുകളും ശ്രദ്ധ നേടി. കുടുംബം ദേവാലയമാണെന്നും അതിന്റെ വിശുദ്ധിയെ തകര്‍ക്കാന്‍ ശ്രമങ്ങളെ ഉപേക്ഷിക്കണമെന്ന തിരിച്ചറിവ് നല്‍കുന്നതായിരുന്നു പ്രോലൈഫ് എക്സിബിഷന്‍.




Post a Comment

0 Comments