Breaking...

9/recent/ticker-posts

Header Ads Widget

പട്ടികജാതി സമൂഹം സാമൂഹ്യ പുരോഗതി കൈവരിക്കും വരെ സംവരണം നിലനിര്‍ത്തണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി.



പട്ടികജാതി സമൂഹം സാമൂഹ്യ പുരോഗതി കൈവരിക്കും വരെ സംവരണം നിലനിര്‍ത്തണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ ദലിത് - പട്ടികജാതി, ആദിവാസി സമൂഹത്തിലെ ഏറിയ പങ്കും സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.   വേലന്‍ സമുദായ ആചാര്യന്‍ കെ.എസ് രാഘവന്‍ ശാസ്ത്രികളുടെ അനുസ്മരണ സമ്മേളനം കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്നും, പട്ടികജാതി ഫണ്ട് പലപ്പോഴും വക മാറ്റി ചെലവഴിക്കുന്നുണ്ടെന്നും യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നില്ലന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രസ്താവിച്ചു. ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. യൂത്ത് മൂവ്‌മെന്റിന്റെ നേത്യത്വത്തിലുള്ള കര്‍മ്മശില പ്രോജക്ട് ഉദ്ഘാടനവും നടന്നു. ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ബി.വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി, സംസ്ഥാന ഭാരവാഹികളായ റ്റി.എസ് രവികുമാര്‍, അജിത്കുമാര്‍ സി.കെ, എന്‍.എസ് കുഞ്ഞുമോന്‍,  എം.ആര്‍.ശിവപ്രകാശ്, സി.പി സോമന്‍, കെ.പി ദിവാകരന്‍, ശ്രീജിത്ത് എസ്,  നിഷ സജികുമാര്‍, കെ.ആര്‍ സോമന്‍, ഒമേഗ രാധാകൃഷ്ണന്‍, പി.ആര്‍ ശിവരാജന്‍, ടി.പി ഗോവിന്ദന്‍, ടി.ഡി രമണി, പി.എന്‍ ഗോപി,  മഹിളാ സമാജം പ്രസിഡണ്ട് തിലകം സത്യനേശന്‍, ട്രസ്റ്റ് സെക്രട്ടറി പി.സുഭാഷ്, യുവജന വിഭാഗം പ്രസിഡണ്ട്  ഡോ: അഖില്‍ സുഭാഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments