Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ തൊഴില്‍ സഭ



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ സംരംഭകരുടെയും തൊഴില്‍ ദാതാക്കളുടെയും തൊഴില്‍ അന്വേഷകരുടെയും തൊഴില്‍ സഭ കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ വച്ച് നടത്തി. തൊഴില്‍ അന്വേഷിക്കുന്ന എല്ലാവര്‍ക്കും അനുയോജ്യമായ തൊഴിലുകള്‍  കേരളത്തിനകത്തും പുറത്തും വീടിനകത്തും വീടിനടുത്തും ലഭ്യമാകുന്നതിനുള്ള വൈവിധ്യമായ തൊഴില്‍ വിപണിയെപറ്റിയുള്ള ചര്‍ച്ചകള്‍ തൊഴില്‍ സഭയില്‍ നടത്തി. തൊഴില്‍ സഭയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് മെമ്പര്‍ പ്രൊഫ. മേഴ്‌സി ജോണ്‍, വൈസ് പ്രസിഡന്റ് ഹേമ രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, സനില്‍കുമാര്‍, റ്റീന മാളിയേക്കല്‍, സിബി സിബി , ലൈസമ്മ ജോര്‍ജ്, കുഞ്ഞുമോള്‍ ടോമി, സുനി അശോകന്‍, വിജയന്‍ കെ ജി, സുരേഷ് പി ജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോളി ദേവരാജന്‍, സംരംഭകരായ  വിനോദ് കരപ്പാറ്റിയേല്‍, ബിജു ജോസഫ് വലിയപറമ്പില്‍, അസി. സെക്രട്ടറി അനീഷ്‌കുമാര്‍ റ്റി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments