കഞ്ചാവ് മാഫിയായുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാകണമെന്ന് യു.ഡി. എഫ്. നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തലയോലപറമ്പില്‍ വച്ച് പിടിയിലായ അന്തര്‍സംസ്ഥാന കഞ്ചാവ് സംഘത്തിന് അതിരമ്പുഴയിലെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും അന്വേഷിക്കണം. ഈ സംഘത്തിനെ പരോക്ഷമായി സഹായിക്കുന്നവരെ കൂടി കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിരമ്പുഴയില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിന്റെ പോഷക സംഘടനകളുടെയും നേതാക്കന്മാരെ തലയോലപറമ്പ് പോലീസ് പല ദിവസങ്ങളിലായി ചോദ്യം ചെയ്തതായി അറിയുന്നുവെങ്കിലും പോലീസ് സത്യാവസ്ഥ പുറത്തുവിടുന്നില്ല. അതിരമ്പുഴയിലെ ഒരു പഞ്ചായത്ത് മെംബെര്‍ക്കെതിരെ യു .ഡി . എഫ് അപവാദ പ്രചരണം നടത്തുന്നുവെന്ന കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നേതാക്കള്‍ പറഞ്ഞു. സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ച് അന്വേഷിച്ച് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി, ഡി.ഐ. ജി, ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഈ പ്രശ്‌നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ കെ.ജി. ഹരിദാസ് , കണ്‍വീനര്‍ പി.സി. പൈലോ , കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം പ്രിന്‍സ് ലൂക്കാസ് , ജോറോയി പൊന്നാറ്റില്‍ , മുഹമ്മദ് ജലീല്‍, അഡ്വ.ജെയിസണ്‍ ജോസഫ് , തോമസ് പുതുശേരി എന്നിവര്‍ പങ്കെടുത്തു.





0 Comments