UDF നേതാക്കളെ അപമാനിക്കാന്‍ കേരള കോണ്‍ ഗ്രസ് M മുനിസിപ്പല്‍ വാഹനങ്ങളും , ജിവനക്കാരെയും ദുരുപയോഗം ചെയ്യുന്നുതായി UDF നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളും, അപകീര്‍ത്തികരമായ സന്ദേശങ്ങളും അടങ്ങിയ കത്തുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രചരണായുധമാക്കി തരം താണ രാഷ്ട്രീയ കളി നടത്തുകയാണെന്ന് UDF നേതാക്കാള്‍ പറഞ്ഞു. നഗരസഭയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ UDF നേതാക്കള്‍ക്കെതിരെ വ്യാജ കത്തുകള്‍ വിതരണം നടത്തിയിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാലാ മുന്‍ സിപ്പല്‍ ചെയര്‍മാന്‍ മറുപടി പറയണമെന്നും നേതാക്കാള്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം വൈസ് പ്രസിഡന്റ് സഞ്ജയ് സക്കറിയാസ് എന്നിവരെയാണ് ഈ കത്തിലൂടെ വ്യക്തിഹത്യ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്തത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം നേതാവും സംസ്ഥാന ചീഫ് എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫും, മുന്‍സിപ്പാലിറ്റിയിലെ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആണ്. സത്യസന്ധമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടു വരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നീതിയുക്തമായ പോലീസ് അന്വേഷണം നടക്കുന്നില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങളിലൂടെ യുഡിഎഫ് പുറത്തു വിടുമെന്നുംപ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റും, മുന്‍ സിപ്പല്‍ പ്രതിപക്ഷ നേതാവുമായ പ്രൊഫസര്‍ സതീഷ് ചൊള്ളാനി, കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, കോണ്‍ഗ്രസ് പാലാ മഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ്, കേരളാ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പാലായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


.webp)


0 Comments