Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരളാ അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് - മലപ്പുറം ജേതാക്കള്‍



 ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ തൃശൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മലപ്പുറം പരാജയപ്പെടുത്തി. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള 47 മത് ഓള്‍ കേരളാ അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട്  ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്  ഫൈനല്‍ മത്സരങ്ങളാണ് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്നത്. ആദ്യ സെമിയില്‍ മലപ്പുറം  കോഴിക്കോടിനെ പരാജയപ്പെടുത്തി.  തൃശൂര്‍  പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ എറണാകുളത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.  രാവിലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ എറണാകുളം കോഴിക്കോടിനെ പരാജയപ്പെടുത്തി. സമാപന സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു, കെ.എസ് പ്രദീപ് കുമാര്‍, എം.എസ് ശശിധരന്‍, തോമസ് പീറ്റര്‍, ജോസിറ്റ് ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഈ ചാമ്പ്യന്‍ഷിപ്പില്‍  നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്. പാലാ സ്‌പോര്‍ട്ട്‌സ് അക്കാദമിയും ജി.വി രാജ ഫുട്‌ബോള്‍ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യന്‍ ഷിപ്പിന് ആതിഥ്യമരുളിയത്.




Post a Comment

0 Comments