ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാമത് വാര്‍ഷികം ആഘോഷിച്ചു. ഘോഷയാത്രയോടെയാണ് കുടുംബശ്രീ വാര്‍ഷികം ആരംഭിച്ചത്. റാലി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളി രാജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments