കുറുമുള്ളൂര്‍ കല്ലംപാറ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹയജ്ഞം ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി അഞ്ച് വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമനകര പി.കെ. വ്യാസനാണ് യജ്ഞാചാര്യന്‍. 27-ന് വൈകുന്നേരം 4.30 -ന് വിഗ്രഹ ഘോഷയാത്ര . 6.30-ന് ഉദ്ഘാടനം മള്ളിയൂര്‍ ദിവാകരന്‍ നമ്പുതിരി നിര്‍വഹിക്കും. കേശവന്‍ നായര്‍ ആക്കല്‍പറമ്പില്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി അനുഗഹ പ്രഭാഷണം നടത്തും. സമാപന ദിവസമായ ജനുവരി അഞ്ചിന് രാവിലെ 10-ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഒന്നിന് മഹാപ്രസാദമൂട്ട്, ഏഴിന് തിരുവാതിര കളി. പത്രസമ്മേളനത്തില്‍ വീര്യംകുളങ്ങര ഭക്തജന സംഘം ജനറല്‍ കണ്‍വീനര്‍ മുരളിവേങ്ങത്ത്, സെക്രട്ടറി ദിവാകരപണിക്കര്‍, വൈസ് പ്രസിഡന്റ് അശോകന്‍ ആശാഭവനം, മോഹനന്‍, വിജയന്‍ ആക്കല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments