ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭ 34-ാം വാര്‍ഡില്‍ പച്ചക്കറിത്തൈ വിതരണം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ എന്‍ കെ സജികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉഷാ സുരേഷ്, ബിജെപി നഗരസഭ പ്രസിഡന്റ് സുരേഷ് നായര്‍ സിപി, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് എന്‍ നാരായണ കൈമള്‍, സുരേഷ് അറക്കല്‍, നടരാജന്‍ ജി, നഗരസഭ കമ്മറ്റി അംഗം എം സി മുരുകന്‍, കെ എന്‍ കെ മേനോന്‍, ജയകുമാര്‍ ജെ എന്നിവര്‍ സന്നിഹിതരായിരുന്നു.





0 Comments