Breaking...

9/recent/ticker-posts

Header Ads Widget

വിളംബര ജാഥയ്ക്ക് സ്വീകരണം നല്‍കി



അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും മയക്കുമരുന്നിനും എതിരെ സംസ്ഥാന തലത്തില്‍  നടത്തുന്ന ജനചേതനയാത്രയുടെ മുന്നോടിയായുള്ള വിളംബര ജാഥയ്ക്ക് മരങ്ങാട്ടുപിള്ളിയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ജാഥയെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 5 ഗ്രന്ഥശാലയിലെ പ്രവര്‍ത്തകള്‍ പുസ്തകം നല്‍കി സ്വീകരിച്ചു.  SP നമ്പൂതിരി, അനിയന്‍ തലയാറ്റുംപിള്ളി, ജാഥാ ക്യാപ്റ്റന്‍ സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. എന്‍.എസ് നീലകണ്ഠന്‍ നായര്‍ നന്ദിപ്രകാശിപ്പിച്ചു.




Post a Comment

0 Comments