കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ വെസ്റ്റ് യൂണിറ്റ് സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും ഓണ്‍ലൈന്‍ വ്യാപാരവും നിയന്ത്രണമില്ലാത്ത വഴിയോരക്കച്ചവടവും കോര്‍പ്പറേറ്റുകളുടെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും എല്ലാം ചെറുകിട ഇടത്തരം കച്ചവടക്കാരെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തവളക്കുഴി മാളിക റെസിഡന്‍സിയില്‍ നടന്ന വെസ്റ്റ് യൂണിറ്റ് സമ്മേളനത്തില്‍ സമിതി യൂണിറ്റ് പ്രസിഡണ്ട് ജോമോന്‍ ജോസഫ് അധ്യക്ഷനായിരുന്നു. സമിതി ഏരിയ സെക്രട്ടറി എം.കെ. സുഗതന്‍, ന്യൂനപക്ഷ ക്ഷേമനിധി ബോര്‍ഡ് അംഗം അന്നമ്മ രാജു, ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ എന്‍ രവി, സണ്ണി ഞൊങ്ങിനിയില്‍, യൂണിറ്റ് സെക്രട്ടറി എം. വി.രാധാകൃഷ്ണന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.


.webp)


0 Comments