Breaking...

9/recent/ticker-posts

Header Ads Widget

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയൊഴുകി റോഡ് തകരുന്നു.



വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയൊഴുകി റോഡ് തകരുന്നു. കിടങ്ങൂര്‍-കൂടല്ലൂര്‍ റോഡില്‍ അമ്മാവന്‍ പടി ഭാഗത്താണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. കാവാലിപ്പുഴ പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണത്തിനുള്ള്് പൈപ്പുകളാണ്  തകര്‍ന്നത്. റോഡിലെ ടാറിംഗ് തകര്‍ന്ന് യാത്ര ദുഷ്‌കരമായതായി നാട്ടുകാര്‍ പറഞ്ഞു. ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് ഇതുവഴി പോകുന്ന വിദ്യാര്‍ത്ഥികളേയും, കാല്‍നട യാത്രികരെയും വിഷമിപ്പിക്കുകയാണ്. കുടിവെള്ളം പാഴാകുന്നതൊഴിവാക്കാനും, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.




Post a Comment

0 Comments