അതിരമ്പുഴയില്‍ ലഹരിമാഫിയയുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ് (എം) ഭാരവാഹികളില്‍ ചിലരെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. ചില UDF നേതാക്കളാണ് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പഞ്ചായത്തംഗവും മണ്ഡലം പ്രസിഡന്റുമായ ജോഷി ഇലഞ്ഞിയില്‍, യൂത്ത് ഫ്രണ്ട് M മണ്ഡലം പ്രസിഡന്റ് ജീന്‍സ് കുര്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപവാദ പ്രചരണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.





0 Comments