Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി



അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും  നടത്തി. പഞ്ചായത്ത് പരിധിയിലെ  തകര്‍ന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ ധര്‍ണ്ണ. ആം ആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കണ്‍വീനര്‍ ബോബന്‍ ജോര്‍ജ് തോട്ടത്തില്‍ സമരം ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ  പഞ്ചായത്ത് കണ്‍വീനര്‍ ജോയ് ചാക്കോ മുട്ടത്തുവയലില്‍ അധ്യക്ഷനായിരുന്നു. ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ബിനോയ് പുല്ലത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രിന്‍സ് മാമൂട്ടില്‍, ജില്ല ജോയിന്റ് സെക്രട്ടറി അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments