Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി.



അതിരമ്പുഴ പഞ്ചായത്തിലെ വികസനം മുരടിപ്പിനും, ഭരണ സ്തംഭനത്തിനും, ഭരണകെടുകാര്യസ്ഥതക്കും  എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി.  നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. ചന്തക്കടവില്‍ നിന്നും പള്ളിക്കവലവരെയായിരുന്നു. മാര്‍ച്ച്. പ്രതിഷേധ ധര്‍ണ്ണ സിപിഎം നേതാവ് അഡ്വക്കേറ്റ് കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി. എന്‍. സാബു അധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ്  നേതാക്കളായ കെ.എന്‍. രവി, ജെയിംസ് കുര്യന്‍, ബാബു ജോര്‍ജ്, ജോസ് ഇടവഴിക്കല്‍, ടി.വി തങ്കച്ചന്‍, രമേശ്, ജോഷി ഇലഞ്ഞി, മുരളി തകടിയേല്‍, രതീഷ് രത്‌നാകരന്‍ കുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതകളടക്കം നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിന്  നേതൃത്വം നല്‍കി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളിലും വിവിധ ക്ഷേമ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിലും ജനക്ഷേമ  പ്രവര്‍ത്തനങ്ങളിലും പഞ്ചായത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് LDF ആരോപിക്കുന്നു. ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.





Post a Comment

0 Comments