Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു



പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശി നിഖിലാണ് മരിച്ചത്. 22 വയസായിരുന്നു. പാലാ സിവില്‍ സ്റ്റേഷന് സമീപം ഓപ്പണ്‍ സ്റ്റേജിന് എതിര്‍വശത്താണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. പോസ്റ്റില്‍ ഇടിച്ചുതെറിച്ച ബൈക്ക് സംരക്ഷണവേലിയിലിടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ പാലാ ജനറലാശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments